Meander
വിസര്‍പ്പം.
നദികള്‍ നദീ പാര്‍ശ്വങ്ങളെ ചെത്തിയെടുക്കുകയും തല്‍ഫലമായുണ്ടാകുന്ന അപക്ഷരണം കാരണം നദികളുടെ വീതി വര്‍ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ കാര്‍ന്നെടുക്കുന്ന മണ്ണ് മറ്റു ഭാഗത്ത് നിക്ഷേപിക്കപ്പെടും. വിസ്‌തൃതവ്യാപ്‌തിയുള്ള അനേകം വളവുകളുണ്ടാക്കാന്‍ ഈ പ്രക്രിയ കാരണമാകുന്നു. ഇതാണ് മിയാന്ററുകള്‍ അഥവാ വിസര്‍പ്പങ്ങള്‍. ഈ വളവുകളിലൂടെ വളഞ്ഞു പുളഞ്ഞാണ് നദികള്‍ പിന്നീടൊഴുകുന്നത്. ഇത്തരം നദികളെയും മിയാന്ററുകള്‍ എന്നു പറയും.
Share This Article