Sedimentary rocks
അവസാദശില
ഊറല്‍പാറ. അവസാദങ്ങള്‍ അടിഞ്ഞു കൂടി സമ്മര്‍ദ്ദം മൂലം രൂപം കൊള്ളുന്ന ഒരിനം ശില. അവസാദങ്ങള്‍ മൂന്ന് വിധത്തിലുണ്ട്. 1. മുമ്പുണ്ടായിരുന്ന പാറകളുടെ ഛിന്നങ്ങള്‍ അടങ്ങിയവ. ഉദാ: മണല്‍, ചരല്‍, കളിമണ്ണ്. 2. രാസ അവക്ഷിപ്‌തങ്ങള്‍ അടങ്ങിയവ. ഉദാ: ചുണ്ണാമ്പുകല്ല്, ജിപ്‌സം. തടാകങ്ങളും കായലുകളും ബാഷ്‌പീകരിച്ചശേഷം അവശേഷിക്കുന്ന അവസാദങ്ങളില്‍ നിന്ന് ഇത്തരം പാറകള്‍ ഉണ്ടാവും. 3. മൃതജീവികളുടെ അവശിഷ്‌ടങ്ങളില്‍ നിന്ന് ഉണ്ടാകുന്നവ. ഉദാ: കല്‍ക്കരി, ഫോസില്‍ പദാര്‍ഥത്തില്‍ നിന്നുണ്ടാകുന്ന ചുണ്ണാമ്പുകല്ല്. ഭൂവല്‍ക്കത്തിലെ പാറകളുടെ വ്യാപ്‌തത്തില്‍ 5 ശതമാനം അവസാദശിലകളാണ്. ബാക്കി 95 ശതമാനവും ആഗ്നേയശിലകളാണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന പാറകളുടെ ഏതാണ്ട് 70 ശതമാനവും അവസാദശിലകളാണ്.
Share This Article