Sex linkage

ലിംഗ സഹലഗ്നത.

x-ക്രാമസോമുകളില്‍ സ്ഥിതി ചെയ്യുന്ന ജീനുകള്‍. യഥാര്‍ത്ഥത്തില്‍ മേല്‍പറഞ്ഞ ജീനുകളെ അടുത്ത തലമുറയിലേക്ക്‌ പ്രഷണം ചെയ്യുന്നതിന്റെ സവിശേഷതയാണ്‌ ഉദ്ദേശിക്കുന്നത്‌. ഉദാ: പുരുഷന്റെ x-ക്രാമസോം പെണ്‍മക്കളിലേക്ക്‌ മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു. അതിനാല്‍ സ്വാഭാവികമായും അതിലടങ്ങിയ ജീനുകളുടെ പ്രഭാവം അവരില്‍ മാത്രമേ കാണൂ. അതേസമയം സ്‌ത്രീയുടെ ഒരു x-ക്രാമസോമില്‍ വര്‍ണാന്ധതയ്‌ക്കുള്ള ഒരു ജീന്‍ ഉണ്ടെന്നിരിക്കട്ടെ. ആ ക്രാമസോം കിട്ടുന്ന ആണ്‍മക്കള്‍ക്കെല്ലാം വര്‍ണ്ണാന്ധത ഉണ്ടായിരിക്കും. പുരുഷനില്‍ ഒറ്റ x-ക്രാമസോം മാത്രമുള്ളതിനാല്‍, ഗുപ്‌തജീനാണെങ്കിലും അതിന്റെ പ്രഭാവം കാണിക്കും.

Category: None

Subject: None

290

Share This Article
Print Friendly and PDF