Zodiac

രാശിചക്രം.

ക്രാന്തി വൃത്തത്തിന്റെ ഇരു വശത്തേക്കും 9 0 വ്യാപിച്ചിരിക്കുന്ന സാങ്കല്‍പിക മേഖല. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ ഇവയുടെ പ്രകടപഥങ്ങള്‍ ഈ മേഖലയിലാണ്‌. ഇതിനെ 12 തുല്യഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയാണ്‌ രാശികള്‍. ഓരോ മേഖലയിലും കാണുന്ന നക്ഷത്രമണ്ഡലത്തെ അടിസ്ഥാനമാക്കിയാണ്‌ രാശികളെ നാമകരണം ചെയ്‌തിരിക്കുന്നത്‌. മേടം ( Aries ), ഇടവം ( Taurus), മിഥുനം ( Gemini), കര്‍ക്കിടകം ( Cancer),ചിങ്ങം ( Leo), കന്നി ( Virgo), തുലാം ( Libra), വൃശ്ചികം ( Scorpion), ധനു ( Sagittarius), മകരം ( Capricon), കുംഭം ( Aquarius), മീനം ( Pisces) എന്നിവയാണ്‌ രാശി രൂപങ്ങള്‍.

Category: None

Subject: None

295

Share This Article
Print Friendly and PDF